2.1 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

തിരുവല്ല: ഒഡിഷ സ്വദേശിയിൽ നിന്ന് 2.1 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഒഡിഷ കൊരാപുട്ട് ജില്ലയിലെ അച്ചുകൊണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പിത്തബസ് ജൂലിയ (23) ആണ് അറസ്റ്റിലായത്. കെ.എസ്ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്ത് വൈകീട്ട് നാലിനാണ് സംഭവം.

പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസും സംഘവുമാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണിയാണ് പ്രതി. മുമ്പ് പലതവണ കഞ്ചാവുമായി കേരളത്തിൽ വന്നിട്ടുണ്ടെന്നും പണം മുൻകൂറായി അയച്ചാൽ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂവെന്നും ഇയാൾ പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തതിൽ ഇയാളോടൊപ്പം ഏഴ് പേർ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.എം. ഷിഹാബുദ്ദീൻ, പി.ഒ. ബിജു, സി.ഇ.ഒമാരായ ഷാദിലി ബഷീർ, അരുൺ കൃഷ്ണൻ, ആർ. സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. 

Tags:    
News Summary - A native of Odisha arrested with 2.1 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.