മെഡിക്കൽ സീറ്റിൽ കോടികൾ തട്ടിയ ആൾ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ അറസ്റ്റിൽ; തട്ടിപ്പ് നടത്തിയത് വൈദികനെന്ന് പരിചയപ്പെടുത്തി

ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

തമിഴ്നാട്ടിലെ പ്രമുഖ കോളജിൽ സ്റ്റാഫ് ക്വാട്ടയിൽ എം.ബി.ബി.എസ് സീറ്റ് നൽകാമെന്നായിരുന്നു വിശ്വസിപ്പിച്ചാണ് രക്ഷിതാക്കളിൽനിന്ന് കോടികൾ തട്ടിയത്. ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുനിന്നും രക്ഷിതാക്കളെ വൈദികനെന്ന് പരിചയപ്പെടുത്തിയാണ് പണം വാങ്ങിയത്. വൈദികനെന്ന് വിശ്വസിച്ചാണ് പലരും പണം നൽകിയത്.  

Tags:    
News Summary - A native of Pathanamthitta who cheated crores by promising MBBS seat in Vellore was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.