കോട്ടയം : നേമം പുഷ്പരാജ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാനായി കുഞ്ഞിരാമൻ ബൃഹദാകാരങ്ങളുടെ ശില്പി എന്ന ഗ്രന്ഥം കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. കാനായി കുഞ്ഞിരാമൻ പുസ്തകം ഏറ്റുവാങ്ങി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം.മുഖ്യപ്രഭാഷണം നടത്തി. മുൻ സീനിയർ റിസർച്ച് ഓഫീസർ ജി.ബി. ഹരീന്ദ്രനാഥ് പുസ്തകം പരിചയപ്പെടുത്തി. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ അധ്യത വഹിച്ചു.
നേമം പുഷ്പരാജ് മറുമൊഴി നടത്തി. കോട്ടയം പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ. സി. വിജയകുമാർ സ്വാഗതവും പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത് കൃതജ്ഞതയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.