മലപ്പുറം: ബയോ മെഡിക്കല്‍ ഇമേജിങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഗവേഷണപ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗവേഷക ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലേക്ക്. അബൂദബി മുഹമ്മദ്ബിന്‍ സാഇദ് യൂനിവേഴ്സിറ്റിയില്‍ ഫെല്ലോഷിപ്പോടുകൂടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്.ഡി ചെയ്യുന്ന അവസാന വര്‍ഷ വിദ്യാർഥിനി ദാനിയ നജീഹക്കാണ് അബൂദബി യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് എ.ഐ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഥന്‍സില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സിംപോസിയം ഓഫ് ബയോ മെഡിക്കല്‍ ഇമേജിങ്ങിലാണ് ദാനിയ പ്രബന്ധം അവതരിപ്പിക്കുക. വാണിയമ്പലം കൊക്കര്‍ണി അബ്ദുല്‍ കരീം-നസീറ ബീഗം ദമ്പതികളുടെ മകളും ചേളാരി സ്വദേശിയും അബൂദബി ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന മാലിക്ക്സദ അച്ചാത്തിന്റെ ഭാര്യയുമാണ്. ഏക മകള്‍ ഹെയ്സ്ലിന് എല്‍നൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.