വെള്ളറട(തിരുവനന്തപുരം): രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്നാരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റിനെ മർദിച്ച രണ്ടു പേര്‍ പിടിയില്‍. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30 )എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും വെള്ളറട പൊലീസ് പിടികൂടിയത്.
വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജിനാണ് (42) മര്‍ദനമേറ്റത്. പരിക്കേറ്റ് ചികിത്സ തേടിയ നിഷാദിന് ചുമലിന് തകരാറു കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിച്ചിരുന്നു. പ്ലാസ്റ്ററിട്ട് വീട്ടിലെത്തിയപ്പോൾ പ്ലാസ്റ്ററിന്റെ ഒരു വശം ഇളകി മാറിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയ നിഷാദും ശ്യാമും ചേർന്ന് നഴ്സിങ് അസിസ്റ്റന്റ് സനൽരാജിനെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. സനൽ രാജ് അതേ ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി മൊഴിയെടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാദിനെയും സുഹൃത്തിനെയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടി.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്പക്ടര്‍ മണികുട്ടന്‍, സിവില്‍ പോലീസുകാരായ സജിന്‍, ദീബു, പ്രദീപ്, അജി, രാജ്‌മോഹന്‍, സുനില്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.