കൊടുങ്ങല്ലൂർ: ഒരു ലക്ഷത്തോളം ബലൂണുകളെ 152 വലുപ്പത്തിൽ മികവുറ്റ ഗാന്ധി ചിത്രമൊരുക്കി വീണ്ടും ഡാവിഞ്ചി സുരേഷ് വിസ്മയം. കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ഇത്തവണ കൊടുങ്ങല്ലൂർ സ്വദേശി സുരേഷിന്‍റെ ചിത്ര വിരുന്ന്.വിത്യസ്ത മീഡിയകളിൽ ചിത്രങ്ങളൊരുക്കുന്ന സുരേഷിന്‍റെ 89ാംമത് സൃഷ്ടിയാണ് ബലൂൺ ഉപയോഗിച്ചുള്ള മഹാത്മജിയുടെ ചിത്രം.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ബലൂണുകൾ കൊണ്ട് പടുകൂറ്റൻ മഹാത്മജിയെ തീർത്തത്. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്‍റെ സഹകരണമുണ്ടായിരുന്നു. സുരേഷിന്‍റെ അടുത്ത സുഹൃത്തായ നസീബിന്‍റെ ആവശ്യപ്രകാരം ചിത്രം തയ്യാറാക്കാൻ നൂറോളം പേർ സഹായികളായി. നാല് ദിവസത്തോളം നീണ്ട പ്രയത്നത്തോടൊപ്പം കൂട്ടുകാരായ സിംബാദ്, താടിക്കാരൻ രതീഷ്, ഫെബി, സുനിൽ നയന, സി.ജി.ബിജു, ശ്രീകാന്ത് എന്നിവർ കൂടെയുണ്ടായിരുന്നു.
സംഘാടകരുടെ താൽപര്യപ്രകാരം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികൾ നേരിട്ട് വന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും മന്ത്രിമാരും മുൻ മന്ത്രിമാരും പങ്കെടുത്ത വേദിയിൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.