തെരുവ് നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പൊലീസ് നായക്ക് സ്‌കൂട്ടറിടിച്ച് അന്ത്യം

കൊച്ചി: തെരുവ് നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ച് ചത്തു. എറണാകുളം സിറ്റി പൊലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്‌സ്വാഡിലുള്ള 'ഒലിവറിനാ'ണ് ദാരുണാന്ത്യം. ശനിയാഴ്ച്ച രാത്രി 8.30നായിരുന്നു സംഭവം.

പരിപാലകന്‍ മൂത്രമൊഴിപ്പിക്കാനായി സമീപത്തെ ഗ്രൗണ്ടില്‍ കൊണ്ടുപോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരുകൂട്ടം തെരുവുനായകള്‍ ഒലിവറിന് നേരെ തിരിയുകയായിരുന്നു. ഇതുകണ്ട് പൊലീസുകാരന്റെ കൈയില്‍ നിന്നും ലീഷ് വിട്ട് ഓടിയ നായ സീപോര്‍ട്ട് റോഡിലൂടെ പോകുന്ന സ്‌കൂട്ടറിന് മുന്നിൽ അകപ്പെടുകയായിരുന്നു. പരിക്കേറ്റ നായയെ എരൂരിലെ പെറ്റ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ പൊലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഹിൽപാലസ് പൊലീസ് സ്ക്വാഡിൽ എത്തിയത്.

നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്‌സ്വാഡ് ആസ്ഥാനത്ത് സംസ്‌കരിച്ചു. ഡി.എച്ച്.ക്യു. കമാന്‍ഡന്‍ഡ് കെ.സുരേഷ്, സ്റ്റേറ്റ് ലെവല്‍ കെ -9 ചാര്‍ജ് ഓഫിസര്‍ എസ്.സുരേഷ്, പൊലീസ് വെറ്ററിനറി സര്‍ജന്‍ ബി.എസ്. സുമന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Tags:    
News Summary - A police dog was hit by a scooter after being scared by a group of stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.