തൃശൂര്‍: പാളത്തിൽ പരിശോധന നടത്തവെ റെയിൽവേ ജീവനക്കാർ ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് മലാപറമ്പ് എലവഞ്ഞപറമ്പില്‍ പ്രമോദ്കുമാറാണ് (56) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പോട്ടോര്‍ റെയില്‍വേ ഗേറ്റിനടുത്താണ് അപകടം.
പരിശോധനയുടെ ഭാഗമായി നടന്നു കൊണ്ടിരുന്ന പാളത്തിലൂടെ പ്രമോദിന് അഭിമുഖമായി ഒരു ചരക്കുതീവണ്ടി വന്നപ്പോള്‍ ഇരട്ടപ്പാതകളുടെ നടുവിലേക്ക് മാറി നില്‍ക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് പിന്നിലൂടെ വന്ന മെമുവിന്റെ വശം തട്ടുകയായിരുന്നു. ഷൊര്‍ണൂരില്‍നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന മെമുവാണ് തട്ടിയത്.
സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലക്കാണ് ക്ഷതമേറ്റത്. സൈനിക സേവനത്തില്‍നിന്ന് വിരമിച്ച ശേഷമാണ് റെയില്‍വേയില്‍ ജോലിയില്‍ ചേര്‍ന്നത്. ഭാര്യ: പി.പി. വിനീത. മക്കള്‍: ഇ.വി. വൈഷ്ണവ്, പി.വി. മീനാക്ഷി. അച്ഛന്‍: ചിന്നപ്പൻ നായര്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.