അ​ബ്ദു​ല്‍ ഹാ​ദി

ഉച്ചഭക്ഷണം കഴിക്കാന്‍ പോകവെ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു

പൊന്നാനി: ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് പോകവെ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. പൊന്നാനി എം.ഐ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാർഥിയും അഴീക്കല്‍ സ്വദേശി പൗറാക്കാനത്ത് ജുലൈലിന്റെ മകനുമായ അബ്ദുല്‍ ഹാദിയാണ് (15) മരിച്ചത്.

ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകവെ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ ഹാദി മരിച്ചു. മാതാവ്: ഹൗലത്ത്. സഹോദരങ്ങൾ: സിനാൻ, തമന്ന.

Tags:    
News Summary - A student died when a lorry hit his bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.