ഫുട്ബാൾ കളിക്കാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു; പുഴയിൽ അകപ്പെട്ടത് കൂട്ടുകാർ മറച്ചുവെച്ചു

കളമശ്ശേരി: ഫുട്ബാൾ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഏലൂർ കണപ്പിള്ളി കരിപ്പൂ‌‌ർ വീട്ടിൽ പരേതനായ സെബാസ്‌റ്റ്യന്‍റെ മകൻ എബിൻ സെബാസ്‌റ്റ്യൻ (15) ആണ് മരിച്ചത്.

ഏറെ വൈകിയും മകൻ മടങ്ങിവരാത്തതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിമരിച്ചതാണെന്ന് അറിയുന്നത്. വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് എബിൻ ഫുട്ബാൾ കളിക്കാൻ പോയത്. സന്ധ്യയായിട്ടും  മടങ്ങിവരാതായതോടെ മാതാവ് ശ്രുതി കൂട്ടുകാരായ കുട്ടികളോട് തിരക്കിയെങ്കിലും ഭയം കൊണ്ട്  അവരാരും അറിയില്ല എന്ന മറുപടിയാണ് നൽകിയത്.

തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. കൂട്ടുകാരെ ചോദ്യം ചെയ്‌തപ്പോൾ കളി കഴിഞ്ഞശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആഴം കൂടിയ ഭാഗത്ത് എബിൻ അകപ്പെട്ടെന്നും എബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് പുഴയിൽ അഗ്നി രക്ഷ സേനയുടെ സഹായത്തോടെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂൾ വിദ്യാർഥിയാണ് എബിൻ. എയ്ഞ്ചൽ സഹോദരിയാണ്.

Tags:    
News Summary - A student, went to play football drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.