കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഡോക്ടറും പൊലീസ് ട്രെയിനിയും ഉൾപ്പടെ 41പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരിൽ ഡോക്ടറും പൊലീസ് ട്രെയിനിയും ഐ.ടി ഉദ്യോഗസ്ഥരും  ഉൾപ്പെടും.

സൈബര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്നത്. ഒരു ദിവസംകൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകൾ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനാണ്, ഇന്‍റർപോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ 525 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.