തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെതിരായ അട്ടിമറി ശ്രമത്തിന് സാമുദായിക ചേരുവ നൽകാനാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശ്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ ആരോപിച്ചു. സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ യു.ഡി.എഫും ബി.ജെ.പിയും കൈകോർത്തു. ഒേട്ടറെ സമരാഭാസങ്ങൾക്ക് ഇവർ നേതൃത്വം നൽകിയെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ കുറ്റപ്പെടുത്തി.
വിമോചന സമരകാലത്തെ കേന്ദ്ര ഇടപെടലിന് തുല്യമായി കേരളത്തിെല വികസനം മുടക്കാൻ കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ എത്തി. വികസനം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് യു.ഡി.എഫ് പരസ്യമായി കൂട്ടുനിന്നു. തുടർഭരണം ഒഴിവാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചപോലെ കോൺഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തിൽ ശ്രമമുണ്ടായി. വലിയ തോതിൽ കള്ളപ്പണം കുഴൽപണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് കേന്ദ്രാധികാരത്തിലുള്ള ബി.ജെ.പി. ശ്രമിച്ചത്. റോഡ്ഷോയുമായി വന്ന രാഹുൽ-പ്രിയങ്ക സഹോദരങ്ങൾ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്.
വിമോചന സമര കൂട്ടായ്മയുടെ പുതിയ രൂപമായിേട്ട ഇൗ സമവാക്യത്തെ കാണാനാകൂ. തീവ്രഹിന്ദുത്വ നയം മുന്നോട്ടു കൊണ്ടു പോകുന്ന ബി.ജെ.പിയുമായും ജമാഅെത്ത ഇസ്ലാമിയുടെ വെൽെഫയർ പാർട്ടിയുമായും ഒരേസമയം സഖ്യം ചെയ്ത് പിണറായി സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ഉദ്യമം ജനങ്ങൾ ദയനീയമായി തോൽപിച്ചു. മതനിരപേക്ഷ ചേരിക്ക് കരുത്തുപകരുന്നതാണ് കേരളത്തിലെ മികച്ച വിജയം. വർഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടത്തിന് ഇൗ വിജയം ഉൗർജം പകരുമെന്നും ലേഖനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.