തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ. ഉണ്ടാകാത്ത സംഭവത്തെക്കുറിച്ചാണ് ആക്ഷേപമുന്നയിക്കുന്നത്. മുഖ്യമന്ത്രി മാനദണ്ഡം കൃത്യമായി പാലിക്കുന്നയാളാണ്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള എല്ലാ വിമർശനങ്ങളിലും കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. കഴിഞ്ഞ കുറെ കൊല്ലമായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. യു.ഡി.എഫ് നേതാക്കൾ അതിൽ നേതൃപരമായ പങ്കുവഹിച്ചു. ഉമ്മൻ ചാണ്ടിക്ക് അതിൽ മികവാർന്ന പങ്കുണ്ട്. അത് മുറിച്ചുകടന്ന നേതാവാണ് മുഖ്യമന്ത്രി.
സ്ഥിതിഗതികൾ അനുകൂലമായാൽ എൽ.ഡി.എഫിന് 100 സീറ്റ് വരെ കിട്ടും. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കനുകൂലമായ മിത തരംഗമാണുണ്ടായത്. എൻ.എസ്.എസിനെ വിമർശിച്ചുള്ള ലേഖനത്തിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ പറയാൻ താനില്ല. എൻ.എസ്.എസിന് പറയാനുള്ളത് പറയെട്ട. എൻ.എസ്.എസിെൻറ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകേണ്ട കാര്യമില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിലാണ് സി.പി.എം അഭിപ്രായം പറയുന്നത്. കെ.എം. ഷാജിക്കെതിരെ അവിഹിത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. ലീഗിെൻറ പല നേതാക്കൾക്കുമെതിരെ ഇത്തരം ആക്ഷേപമുയർന്നിട്ടുണ്ട്.
ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ ജയിൽവാസമനുഭവിച്ചു. ആ പാർട്ടിക്ക് വന്നുചേർന്ന ജീർണതയുടെ പ്രതീകമാണത്.വി. ശിവദാസനെയും ജോൺ ബ്രിട്ടാസിനെയും രാജ്യസഭയിലേക്ക് അയക്കാനാണ് സി.പി.എം ചർച്ച ചെയ്ത് തീരുമാനിച്ചത്. മികച്ച പത്രപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തകനാണ് ബ്രിട്ടാസ്. നേരത്തേയും മികച്ച മാധ്യമ പ്രവർത്തകരെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. എല്ലാ കേഡർമാരെയും വിലയിരുത്തിയാണ് സി.പി.എം തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.