മരം കൊള്ള: ഉത്തരവ് ദുർവിനിയോഗം ചെയ്തു -എ. വിജയരാഘവൻ

തിരുവനന്തപുരം: മരം മുറിക്കാനുള്ള റവന്യൂ ഉത്തരവ് ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും കുറ്റം ചെയ്തവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും എ. വിജയരാഘവൻ. കർഷകരെ അനുകൂലിക്കുന്ന നിലപാടിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഇന്ധനവിലക്കയറ്റത്തെക്കുറിച്ച് അദ്ദേഹം വിമർശിച്ചു. ഈ മാസം 30ന് എല്ലാ തദ്ദേശ വാർഡുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.