ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് സംസ്ഥാനത്ത് ബി.ജെ.പിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബി.ജെ.പി കോടികള്‍ ഒഴുക്കിയതെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നടത്താന്‍ ബി.ജെ.പിക്ക് കഴിയില്ല. സമൂഹത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുകാഴ്ചപ്പാടുകളും നിയമങ്ങളും പൂര്‍ണമായി നിന്ദിക്കപ്പെട്ടു. അമ്പതിനായിരം രൂപയിലേറെ തെരഞ്ഞെടുപ്പ് കാലത്ത് കൈവശം വെക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ കോടിക്കണക്കിന് രൂപയാണ് കുഴല്‍പ്പണം വഴി കടത്തിയതായി തെളിയിക്കപ്പെട്ടിരിക്കുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയാണ് അന്വേഷണത്തിന്‍റെ മുന നീങ്ങിക്കൊണ്ടിരിക്കുന്നത്. നിയമ വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ വളരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്ന ഗവണ്‍മെന്‍റാണ് കേരളത്തിലുള്ളതെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും എ. വിജയ രാഘവന്‍ പറഞ്ഞു.

Tags:    
News Summary - A Vijayaraghavan said that the BJP was in a state where it could not face the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.