കായംകുളം: ചേരാവള്ളി വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പട്ടികജാതിക്കാരിയും വിധവയുമായ ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ ജീവനോപാധിയായിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്.
ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. അതുവഴി പോയവരാണ് കട കത്തുന്നത് കണ്ട് അഗ്നി രക്ഷ സംഘത്തെ അറിയിച്ചത്. 25,000 രൂപ നഷ്ടമുണ്ട്. സംഭവത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ നാടപടികൾ ഉണ്ടാകണമെന്ന് പ്രസിഡന്റ് ബിന്ദു രാഘവൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.