ആലുവ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇടവട്ടം വള്ളിമൺ രഞ്ജിനി ഭവനിൽ പ്രണവ് പ്രകാശിനെയാണ് (24) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഒടുവിൽ വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മെയ് മാസം പരാതി ലഭിച്ചു.
കേസെടുത്തതറിഞ്ഞ് ഇയാൾ ഒളിവിൽപ്പോയി. ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിലും ഒളിവിലായിരുന്നു.
ഡിവൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, ഇൻസ്പെക്ടർമാരായ എസ്.എസ്. ശ്രീലാൽ, പി.എസ്. മോഹനൻ, പി.ജി. അനിൽകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.