കൊപ്പം: സയാൻ മെഹ്റൂസ് എന്ന സയാൻ, ആദർശ് ജെ. നായർ എന്ന സോനു, സൂര്യനാരായണൻ എന്ന സൂര്യൻ... പിന്നെ മുഹമ്മദ് ഫയാസ് അലിയും ചേർന്നാൽ Zastech എന്ന യുട്യൂബ് ചാനലായി. കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനൊപ്പം തങ്ങളുടെ കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളും ഓൺലൈൻ പഠനം എളുപ്പമാക്കാനുള്ള വഴികളുമൊക്കെയാണ് സ്വന്തം യുട്യൂബ് ചാനലിലിലൂടെ ഇവർ പങ്കുവെക്കുന്നത്.
പൂർണമായും വിദ്യാർഥികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്നു എന്നതാണ് ഈ ചാനലിെൻറ പ്രത്യേകത. മൊബൈൽ എഡിറ്റിങ് ആപ്പിെൻറ സഹായത്തോടെ രൂപപ്പെടുത്തിയ ടൈറ്റിൽ വിഡിയോയാണ് ആദ്യം റിലീസ് ചെയ്തത്. തുടർന്ന് ഗ്ലാസ് ബോട്ടിൽ എങ്ങനെ മുറിക്കാം, കുപ്പി കൊണ്ട് അക്വേറിയം, പുല്ലുവെട്ടുന്ന യന്ത്രം, ബൾബ് അക്വേറിയം, കൊറോണക്കാലത്ത് എങ്ങനെ പഠിക്കാം തുടങ്ങിയ വിഡിയോകൾ ചാനലിലൂടെ പുറത്തെത്തി.
മെഴുകുതിരി കൊണ്ട് അഗ്നിഗോളം സൃഷ്ടിച്ച വിഡിയോ അപകടകരമെന്നു ചൂണ്ടിക്കാട്ടി യുട്യൂബ് ഒഴിവാക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരി നൽകിയ നിർബന്ധിത അവധിക്കാലമാണ് തങ്ങളെ ചാനലുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്ന് കുട്ടികൾ പറയുന്നു. ചേട്ടന്മാർക്ക് കൂട്ടായി കുട്ടിത്താരങ്ങളായ മുഹമ്മദ് മുബാറക്കും ദേവനാരായണനും ഇവർക്കൊപ്പമുണ്ട്.
ചേർത്തല സ്വദേശി മാധ്യമ പ്രവർത്തകൻ ജയകുമാറിെൻറ മകനും കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയുമായ സൂര്യനാരായണനാണ് ചാനൽ കൂട്ടായ്മയിലെ മുതിർന്ന അംഗം. അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം തരം വിദ്യാർഥി സയാൻ മെഹ്റൂസ് കൊപ്പം തൃപ്പങ്ങാവിൽ മെഹ്റൂസിെൻറ മകനാണ്. സ്നേഹാലയത്തിൽ ജിതേഷിെൻറ മകൻ ആദർശ് ജെ.നായർ, കോലോത്തുപറമ്പിൽ ബഷീറിെൻറ മകൻ മുഹമ്മദ് ഫയാസ് അലി എന്നിവർ കൊപ്പം ഹൈസ്കൂളിലെ എട്ടാ തരം വിദ്യാർഥികളാണ്.
നിരവധിപേരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ ഇതിനകം ലഭിച്ചതായി കുട്ടികൾ പറയുന്നു. കൂടുതൽ സങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന വിഡിയോകൾ പുറത്തിറക്കാനാണ് ഇവരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.