തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ. അസീസ് തുടരും. ശനിയാഴ്ച സമാപിച്ച മൂന്ന് ദിവസത്തെ സംസ്ഥാനസമ്മേളനമാണ് അസീസിനെ വീണ്ടും െഎകകണ്ഠ്യേന തെരഞ്ഞെടുത്തത്. 76 അംഗ സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. ഷിബു ബേബിജോണാണ് അസീസിെൻറ പേര് നിർദേശിച്ചത്. ഫിലിപ് കെ. തോമസ് പിന്താങ്ങി. മൂന്നാംതവണയാണ് അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
2012ൽ ആലപ്പുഴയിലും 2015ൽ കൊല്ലത്തും നടന്ന സംസ്ഥാന സമ്മേളനത്തിലും അസീസിനാണ് ആർ.എസ്.പിയെ നയിക്കാൻ നിയോഗം ലഭിച്ചത്. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ ഇരവിപുരത്തുനിന്ന് നിയമസഭാംഗമായി. യു.ടി.യു.സി ദേശീയ പ്രസിഡൻറാണ്. കശുവണ്ടിത്തൊഴിലാളി യൂനിയൻ, കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂനിയൻ തുടങ്ങി 30ഒാളം യൂനിയനുകളുടെ ഭാരവാഹിയുമാണ്.
ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിൽ പാർട്ടി കോൺഗ്രസും ചേരും. കോൺഗ്രസും ഇടതുപക്ഷപാർട്ടികളും ഉൾപ്പെടുന്ന മതേതര ജനാധിപത്യ കക്ഷികളുടെ വിശാലസഖ്യം വേണമെന്ന രാഷ്ട്രീയനിലപാടാണ് ബംഗാൾ, ത്രിപുര ഉൾപ്പെടെ ഘടകങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിശദീകരിച്ചു.
19ാം ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര വോട്ട് ഭിന്നിച്ച് ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാൻ ഇടവരരുത്. കോൺഗ്രസ് പിന്തുടരുന്ന നവ ഉദാരീകരണ നയമാണ് ഒന്നിച്ചുനിൽക്കുന്നതിന് തടസ്സമെന്ന സി.പി.എം വാദം ശരിയല്ല. സി.പി.എം െഎക്യപ്പെട്ട പാർട്ടികളും ബംഗാളിലെ േജ്യാതിബസു, ബുദ്ധദേവ് ഭട്ടാചാര്യ സർക്കാറുകളും നവ ഉദാരീകരണ നയമാണ് പിന്തുടർന്നത്.
ശബരിമല യുവതിപ്രവേശന കേസിലെ പുനഃപരിശോധന ഹരജി സുപ്രീംകോടതിയുടെ വിപുല ബെഞ്ച് പരിഗണിക്കണം. ശബരിമല വിഷയത്തിൽ കേരളത്തിലെ സാമൂഹിക അന്തരീക്ഷം വിഷലിപ്തമാക്കിയതിെൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.