തിരുവനന്തപുരം: കെ. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 16 കോടി രൂപ എവിടെയെന്ന് വിശദീകരിക്കണമെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കെ. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെ.പി.സി.സി തലപ്പത്തുള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കെ. കരുണാകരൻ പഠിച്ച കണ്ണൂർ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുക്കാനായി സമാഹരിച്ച 16 കോടി എന്തുചെയ്‌തെന്ന് സുധാകരൻ വ്യക്തമാക്കണം. ആ പണം എവിടെയും ഉപയോഗിച്ച് കണ്ടില്ല. കരുണാകരന് വേണ്ടി പിരിച്ച പണം സുധാകരെൻറ കീശയിലാണ്. ഇന്ന് ആ കീശയിലാണ് കെ. മുരളീധരൻ. കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് മുരളീധരൻ പിടിക്കുന്നത്. സുധാകരൻ മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ്.
കേന്ദ്ര സർക്കാർ പൊതു ആസ്‌തി വിൽക്കുന്നതിെനതിരെ ഡി.വൈ.എഫ്.ഐ വിവിധ കാമ്പയിനുകൾ നടത്തും. ഇന്ത്യൻ റെയിൽവേ വിൽക്കരുെതന്നാവശ്യപ്പെട്ട് 29ന് ജില്ലകളിൽ റെയിൽവേ ആസ്ഥാനത്ത് യുവജന ധർണ നടത്തും. 'ഇന്ത്യയെ വിൽക്കരുത്' എന്ന മുദ്രാവാക്യമുയർത്തി ഒക്‌ടോബർ രണ്ടിന് ഗാന്ധിസ്‌മൃതി ജ്വാലയും സംഘടിപ്പിക്കും.
നാർകോട്ടിക്ക് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ സർവകക്ഷിയോഗം വിളിക്കുന്നതാണ് നല്ലത്. യോഗം വിളിക്കേണ്ടന്ന നിലപാട് സർക്കാറിനുണ്ടെന്ന് കരുതുന്നില്ല. ആർ.എസ്.എസും എസ്.ഡി.പി.െഎയും ജമാഅത്തെ ഇസ്ലാമിയും ഇൗ വിഷയം സുവർണാവസരമായി കാണുകയാണ്. കേസെടുത്ത് പരിഹരിക്കേണ്ട വിഷയമെല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.