തിരുവനന്തപുരം: കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച കുളത്തുമ്മലിലെ ആശാവർക്കർ സമ്പർക്കം പുലർത്തിയത് 500ഓളം പേരുമായി. ഇവർ ജോലിക്കെത്തിയ ആമച്ചൽ പി.എച്ച്.സി താൽകാലികമായി അടച്ചു. ഇവിടെയുള്ള രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 28 പേർ വീട്ടുനിരീക്ഷണത്തിലാണ്.
51കാരിയായ ആശാവർക്കർക്ക് രോഗം പകർന്നതിെൻറ കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇവർ ഗൃഹസന്ദർശനം നടത്തിയയിടങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച നാലുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽനിന്ന് ട്രെയിൻ മാർഗമെത്തിയ മുല്ലൂർ സ്വദേശി പുരുഷൻ (39), കുവൈത്തിൽനിന്ന് വന്ന വെഞ്ഞാറമൂട് സ്വദേശി പുരുഷൻ (37), ദുൈബയിൽ നിന്നെത്തിയ വർക്കല പാളയംകുന്ന് സ്വദേശി സ്ത്രീ (51) എന്നിവർക്കാണ് ആശാവർക്കർ കൂടാതെ രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച ജില്ലയിൽ പുതുതായി 800 പേർ രോഗനിരീക്ഷണത്തിലായി. 242 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,871 പേർ വീടുകളിലും 799 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളിൽ ഞായറാഴ്ച രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 167 പേർ നിരീക്ഷണത്തിലുണ്ട്. 231 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഞായറാഴ്ച 169 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 799 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.