ന്യൂഡൽഹി: ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ എന്ന എം.എം. മണിയുടെ പരാമർശത്തിന് മറുപടിയുമായി മുതിർന്ന സി.പി.ഐ നേതാവ് ആനി രാജ. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അവർ പറഞ്ഞു.
'അവഹേളനം ശരിയോ എന്ന് മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവർത്തനമാണ് ഡൽഹിയിൽ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല' –അവർ പറഞ്ഞു.
നിയമസഭയിൽ കെ.കെ. രമ എം.എൽ.എക്കെതിരെ മണി നടത്തിയ 'വിധവയായത് വിധി' പരാമർശത്തെ ആനി രാജ വിമർശിച്ചിരുന്നു. പിന്നാലെയാണ് ആനി രാജയെ വിമര്‍ശിച്ച് എം.എം. മണി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.