'മത്സരിക്കാൻ യോഗ്യരായവരെ തേടുന്നു​'; കേരളത്തിൽ പത്രപ്പരസ്യവുമായി ആം ആദ്​മി പാർട്ടി

കോഴിക്കോട്​: എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലുമെല്ലാം സ്ഥാനാർഥി നിർണയചർച്ചകളും സീറ്റ്​ വിഭജനവും കൊഴുക്കുകയാണ്​. മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞു. മത്സരിക്കാനുളളവരുടെ ബാഹുല്യംകൊണ്ട്​ മുന്നണികൾ തലവേദന അനുഭവിക്കു​േമ്പാൾ ആം ആദ്​മി പാർട്ടി കേരളത്തിൽ 'കൂൾ' ആണ്​. മത്സരിക്കാൻ ആളുകളെത്തേടി ആം ആദ്​മി പാർട്ടി പത്രങ്ങളിൽ പരസ്യം നൽകി കാത്തിരിക്കുകയാണ്​.

ഇന്ന്​ പ്രമുഖപത്രത്തിൽ കേരളത്തിലെ ആം ആദ്​മി പാർട്ടിയുടേതായി വന്ന പരസ്യം ഇങ്ങനെ. മികച്ച പ്രതിഛായയുള്ള പൊതുപ്രവർത്തകർ, വിരമിച്ച​ അധ്യാപകർ, സംരഭകർ, വിദ്യാർഥികൾ, ഗവേഷകർ, കർഷകർ, മാധ്യമ പ്രവർത്തകർ... തുടങ്ങിയ വിവിധ മേഖലകളിലുള്ളവരെ ആംആദ്മി പാർട്ടിക്കൊപ്പം ചേർന്ന്​ പ്രവർത്തിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുവാനും ഹൃദയപൂർവ്വം ക്ഷണിക്കുന്നു''. വിവരങ്ങൾക്കായി ആം ആദ്​മി പാർട്ടി വെബ്​സൈറ്റും ഫോൺ നമ്പറും നൽകിയിട്ടുണ്ട്​.


നവംബർ 19 വരെയാണ്​ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയം. വിവിധ പാർട്ടികളിൽ നിന്നും പിണങ്ങി മത്സരിക്കുന്നവരെയും മറ്റും ആംആദ്​മി പാർട്ടിയിൽ എത്തിക്കാനുള്ള തന്ത്രമായും പരസ്യത്തെ കാണുന്നവരുണ്ട്​. 

Tags:    
News Summary - AAP KERALA NEWS PAPER advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.