കൊച്ചി: ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തത്തിന് എ തിരെ ദ്വിദിന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടി ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി മറൈൻ ഡ്രൈവിൽ നട ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സംവിധായകന് പാ. രഞ്ജിത്, െക.പി.എം.എസ് ജന. സെക്രട്ട റി പുന്നല ശ്രീകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ആര്‍ത്തവ റാലി ശനിയാഴ്ച വൈകീട്ട് മൂന്നിന് ഹൈകോടതി ജങ്ഷനില്‍നിന്ന് ആരംഭിക്കും. റാലിയെ പാ. രഞ്ജിത് അഭിസംബോധന ചെയ്യും. അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച മ്യൂസിക് ബാന്‍ഡ് ‘അയാം സോറി അയ്യപ്പാ..’ ഉൾെപ്പടെ പാട്ടുകൾ അവതരിപ്പിക്കും.
സംസ്ഥാന വനിത ശിശുവികസന വകുപ്പിനുകീഴിൽ ‘ആര്‍ത്തവ ശരീരം’ ശാസ്ത്രപ്രദര്‍ശനം വേദിയില്‍ നടക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്ന ദ കാസ്റ്റ്ലസ് കലക്ടീവ്, കോവന് സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാ ആവിഷ്കാരങ്ങള്‍ രണ്ടു ദിവസങ്ങളിൽ അരങ്ങേറും.
ഞായറാഴ്ച ഉച്ചക്ക് 12നാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുക. വിവിധ സെഷനുകളില്‍ സി.പി.ഐ ദേശീയ നേതാവ് ആനി രാജ, ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി.കെ. ജാനു, ബിനാലെ ക്യുറേറ്റര്‍ അനിത ദുബെ, എഴുത്തുകാരി കെ.ആര്. മീര, കെ. അജിത, സാറാ ജോസഫ്, സണ്ണി എം.കപിക്കാട്, സുനില്‍ പി.ഇളയിടം തുടങ്ങിവയർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.