തിരുവനന്തപുരം: ഇതരസംസ്ഥാനക്കാർക്കുള്ള ആവാസ് ഇൻഷുറൻസിന് രജിസ്േട്രഷനും കാർഡ് വിതരണവും തകൃതിയായി പുരോഗമിക്കുേമ്പാഴും ആനുകൂല്യം നൽകേണ്ട ഇൻഷുറൻസ് ഏജൻസിയെ ഇനിയും കണ്ടെത്താനായില്ല. നവംബർ ഒന്നിന് തുടങ്ങിയ പദ്ധതി നാല് മാസം പിന്നിടവേ 1.5 ലക്ഷം പേർ അംഗങ്ങളായി ചേർന്നു.
ഏജൻസികളൊന്നും സന്നദ്ധമാകാത്തത് തുടക്കത്തിൽ തന്നെ കല്ലുകടിക്കിടയാക്കിയിട്ടുണ്ട്. സമീപകാലത്തൊത്തും ഇൻഷുറൻസ് പ്രകാരമുള്ള ആനുകൂല്യങ്ങൾ കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി.- മറ്റ് ജോലികൾ മാറ്റിവെച്ച് ഉദ്യോഗസ്ഥരെയെല്ലാം ആവാസ് എൻറോൾമെൻറിനായി തൊഴിലാളി ക്യാമ്പുകളിലും എൻറോൾമെൻറ് കേന്ദ്രങ്ങളിലുമാണ്. ഏജൻസിയെ കണ്ടെത്തിയാലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണം.- കരാർ ഒപ്പിടലും അനുബന്ധ നടപടിക്രമങ്ങളുമായി പിന്നെയും കാലതാമസം വരും.-ഏജൻസിയെ കെണ്ടത്തുന്നതുവരെയുള്ള കാലയളവിൽ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ല ലേബർ ഒാഫിസർമാർ വഴി പ്രത്യേക ഫണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും ഇക്കാര്യത്തിൽ ഏറെ പ്രായോഗികപ്രശ്നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഏജൻസിക്ക് ചുമതല നൽകിയശേഷമാണ് രജിസ്ട്രേഷൻ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ തലതിരിഞ്ഞുള്ള തുടക്കവും പിന്നീടുള്ള അനിശ്ചിതത്വവും ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ചികിത്സരേഖകളോ എഫ്.ഐ.ആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍ നൽകണമെന്നാണ് ജില്ല ലേബർ ഒാഫിസർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ചികിത്സരേഖകൾ പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയ പരിജ്ഞാനമൊന്നും ലേബർ വകുപ്പിലെ ഉദ്യോഗസ്ഥർക്കില്ല. ഏതെങ്കിലും കാരണത്താൽ കബളിപ്പിക്കലുണ്ടായാൽ തങ്ങളുടെ തലയിലാകുമെന്ന പേടിയും അവർക്കുണ്ട്. എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിൽ ധനസഹായമനുവദിക്കുമെന്നതിലും അവ്യക്തത നിലനിൽക്കുന്നു.
സർക്കാർ ലക്ഷങ്ങൾ മുടക്കി ഇൻഷുറൻസ് ആരംഭിച്ചിരിക്കെ രജിസ്റ്റർ ചെയ്തവർക്ക് മറ്റൊരുമാർഗത്തിൽ ചികിത്സാസഹായം നൽകിയുന്നത് ഒാഡിറ്റ് വിമർശനങ്ങൾക്കും ഇടയാക്കാം. അടിയന്തരസാഹചചര്യത്തിൽ ആദ്യമാസത്തേക്കോ മറ്റോ ജില്ല ലേബർ ഒാഫിസർമാർ വഴി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താമെങ്കിലും നാല് മാസം പിന്നിട്ടിട്ടും ഇതേരീതി തുടരുന്നത് പദ്ധതിയെതന്നെ ചോദ്യംചെയ്യുന്നുണ്ട്. ആവാസ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യചികിത്സയും ഒപ്പം രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.