അബ്ബാസ്​ ബീഗം നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്യുന്നു

അബ്ബാസ്​ ബീഗം കാസർകോട് നഗരസഭ ചെയർമാൻ

കാസർകോട്: മുസ്‍ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസർകോട് നഗരസഭ ചെയർമാനായി തെരഞ്ഞെടുത്തു. അഡ്വ. വി.എം. മുനീർ രാജിവെച്ച ഒഴിവിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ നഗരസഭഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അബ്ബാസ് ബീഗത്തിന് 20 വോട്ടും ബി.ജെ.പിയിലെ പി. രമേശിന് 14 വോട്ടും ലഭിച്ചു. സി.പി.എമ്മിന്റെ ഒരു അംഗത്തിന്റെയും സ്വതന്ത്രരായ രണ്ടു കൗൺലിലർമാരുടെയും വോട്ട് അസാധുവായി.

ചെയർമാൻ സ്ഥാനം രാജി വച്ചപ്പോൾ തന്നെ 24-ാം വാർഡിലെ കൗൺസിലർ സ്ഥാനവും മുനീർ രാജിവച്ചിരുന്നു. സ്ഥിരംസമിതി ചെയർമാനായ ഖാലിദ് പച്ചക്കാട് ആണ് അബ്ബാസ് ബീഗത്തെ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. മമ്മു ചാല പിന്താങ്ങി.

ബി.ജെ.പിയിലെ പി. രമേശിനെ വരപ്രസാദ് നിർദേശിക്കുകയും ഉമ കടപ്പുറം പിന്താങ്ങുകയും ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനജർ ആദിൽ മുഹമ്മദ് റിട്ടേണിങ് ഓഫിസറായിരുന്നു. ചെയർമാനായി തെരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിന് നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി.

Tags:    
News Summary - Abbas Begum elected as Kasaragod Municipality Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.