കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സർക്കാറിേന്റത് ധിറുതിപിടിച്ച തീരുമാനമായെന്നും കോടതിവിധിക്കെതിരെ അപ്പീൽ പോവുകയാണ് വേണ്ടിയിരുന്നതെന്നും എസ്.വൈ.എസ് ജന. െസക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നയങ്ങൾക്കെതിരെ കോടതിവിധി വരുേമ്പാൾ അപ്പീൽ പോകലാണ് പതിവ്. എന്നാൽ, സ്കോളർഷിപ് വിഷയത്തിൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ സംഘടനയുടെ പ്രതിഷേധം എൽ.ഡി.എഫ് കൺവീനറെയും മുഖ്യമന്ത്രിയെയും അറിയിക്കും.
നിയമനടപടിയും ആലോചിക്കുന്നുണ്ട്. സമുദായ സംഘടനകളുമായി കൂടിയാലോചിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ല. നിലവിൽ കിട്ടുന്നവർക്ക് നഷ്ടമുണ്ടാകുമോ എന്നല്ല, ഇനി അപേക്ഷിക്കുന്നവർക്ക് നഷ്ടമുണ്ടാകുമെന്നതാണ് വസ്തുത. സച്ചാർ കമ്മിറ്റി ശിപാർശപ്രകാരമാണ് സ്കോളർഷിപ് അനുവദിച്ചതെന്നകാര്യം കോടതിക്കുമുമ്പാകെ അവതരിപ്പിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർ പരാജയപ്പെട്ടെന്നും ഹകീം അസ്ഹരി കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.