കൊച്ചി: തീവ്രവാദബന്ധം സംശയിച്ച് ശനിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കസ്റ്റഡിയ ിലെടുത്ത കൊടുങ്ങല്ലൂർ മാടവന കൊല്ലിയിൽവീട്ടിൽ അബ്ദുൽഖാദർ റഹീമിനെയും വയനാട് സ്വദേശിയായ യുവതിയെയും വിട്ടയച് ചു. 24 മണിക്കൂർ ചോദ്യംചെയ്തെങ്കിലും ഇയാൾക്കെതിരെ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അറിയു ന്നത്.
ശനിയാഴ്ച എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൽഖാദർ റഹീമിനെ മിലിട്ടറി ഇൻറലിജൻസ്, എൻ.ഐ.എ, തമിഴ്നാട് ക്യൂ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ സംഘങ്ങൾ ഞായറാഴ്ചയും വിശദമായി ചോദ്യംചെയ്തു. എന്നാൽ, തീവ്രവാദബന്ധം സംശയിക്കേണ്ടതൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് രാത്രി എട്ടുമണിയോടെ വിട്ടയച്ചത്. ആവശ്യമെങ്കിൽ ചോദ്യംചെയ്യലിന് ഇരുവരെയും വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെത്തിയെന്ന് സംശയിക്കുന്ന ലഷ്കറെ ത്വയ്യിബ ഭീകരരുമായി റഹീമിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നറിയാനായിരുന്നു ഒരുദിവസം നീണ്ട ചോദ്യംചെയ്യൽ.
ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഉടൻ എൻ.ഐ.എ സംഘവും കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച ക്യൂ ബ്രാഞ്ച് സംഘം ഉൾപ്പെടെ എത്തി ചോദ്യംചെയ്യൽ തുടർന്നത്. ഒപ്പം പിടിയിലായ യുവതിയെ ബഹ്റൈനിലെ നിശാക്ലബിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്നതിെൻറ വൈരാഗ്യം തീർക്കാൻ മലയാളികൾ ഉൾെപ്പടെയുള്ളവർ ചേർന്ന് കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു താനെന്നും അബ്ദുൽഖാദർ റഹീം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടു
ചെന്നൈ: ലശ്കറെ ത്വയ്യിബ തീവ്രവാദികൾ നുഴഞ്ഞുകയറിയതായ റിപ്പോർട്ടുകളെ തുടർന്ന് നടന്ന അന്വേഷണത്തിൽ കോയമ്പത്തൂരിൽ പിടിയിലായ രണ്ടുപേരെ പൊലീസ് വിട്ടയച്ചു. ഉക്കടം െപാൻവിഴാനഗർ സഹീർ, കുനിയമുത്തൂരിൽ താമസിച്ചിരുന്ന ചെന്നൈ മന്നടി സ്വദേശി സിദ്ദീഖ് എന്നിവരാണിവർ. കോയമ്പത്തൂർ കാരുണ്യനഗർ പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂറോളം നടത്തിയ ചോദ്യംചെയ്യലിനുശേഷം ആവശ്യപ്പെടുേമ്പാൾ ഹാജരാകണമെന്ന നിബന്ധനയോടെ ഞായറാഴ്ച പുലർച്ച വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.