ബംഗളൂരു: തനിക്ക് വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ട് ബംഗളുരുവിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി. കിഡ്നിയുടെ അസ്വസ്ഥത കൂടുതലാണ്. ക്രിയാറ്റിൻ വർധിക്കുകയും ജി.എഫ്.ആർ വല്ലാതെ കുറയുകയും ചെയ്തിരിക്കുന്നു. നാളെ ആശുപത്രിയിലേക്കു പോവുകയാണ്. എൻറെ പ്രിയ സഹോദരങ്ങൾ ആത്മാർത്ഥമായി പ്രാർഥിക്കണം -അ്ദനി ഫേസ്ബുക്കിൽ കുറിച്ചു.
2010 ആഗസ്റ്റ് 17നാണ് അബ്ദുന്നാസിർ മഅ്ദനിയെ അൻവാർശേരിയിലെ അദ്ദേഹത്തിൻ്റെ ആസ്ഥാനത്ത് നിന്ന് കർണാടക പൊലീസ് അറസ്റ്റുചെയ്യുന്നത്. 2008 ജൂലൈ 25 ന് ബംഗളൂരു നഗരത്തിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
കോയമ്പത്തൂർ സ്ഫോടനകേസിൽ 2007 ൽ കുറ്റവിമുക്തനായി തിരിച്ചെത്തിയതിന് പിറകെയായിരുന്നു ബംഗളുരു കേസ്. പത്തുവർഷത്തിലേറെയായി തുടരുന്ന വിചാരണ ഇനിയും എത്രനാൾതുടരും എന്ന് പറയാനാകാത്ത വിധം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.