കണ്ണൂര്‍: സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എസ്.വൈ.എസ് മുന്‍ ജില്ല പ്രസിഡന്റുമായിരുന്ന കോട്ടപ്പൊയില്‍ കെ.എം. ഹൗസില്‍ കെ.എം. അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി (50) നിര്യാതനായി. ജില്ലാ മഹല്ല് നാഇബ് ഖാദിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, കൊട്ടപ്പൊയില്‍ മഹല്ല് മുന്‍ പ്രസിഡന്റ്, അല്‍ അബ്റാര്‍ വൈസ് പ്രസിഡന്റ്, കാസകോട് ജാമിഅ സഅദിയ, അല്‍ മഖര്‍ എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗം, മഖ്ദൂമിയ്യ കൂത്തുപറമ്പ്, അല്‍ ഫുര്‍ഖാന്‍ കമ്പിത്തൂണ്‍ എന്നീ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു. കണ്ണൂര്‍ കാല്‍ടെക്‌സിലെ അബ്‌റാര്‍ ജുമാ മസ്ജിദ് ഖത്തീബായി സേവനം ചെയ്തിരുന്നു. കണ്ണൂര്‍ കാമ്പസാര്‍ ജുമാ മസ്ജിദ്, ചൊവ്വ ജുമാ മസ്ജിദ്, കൊല്ലത്തിറക്കല്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും സേവനമനുഷ്ടിച്ചു.
കോയക്കുട്ടി മഖ്ദൂമിയുടെയുടെയും ഫാത്തിമ സഹ്‌റയുടെയും മകനാണ്. ഭാര്യ: മറിയം (കൂത്തുപറമ്പ്). മക്കള്‍: ഹാഫിള് മുഹമ്മദ് അദ്‌നാന്‍ (മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥി), ഫാത്തിമ, നാജിയ, മുഹമ്മദ് (വിദ്യാർഥികള്‍). സഹോദരങ്ങള്‍: മഹ്‌റൂഫ് (പാലത്തുംകര), ബാവ, മുസ്തഫ (പൊന്നാനി), സൈനബ് (കാന്തപുരം), ആയിഷ, മാഷിത, ഷാക്കിറ, പരേതയായ ശരീഫ. മയ്യിത്ത് കൊട്ടപ്പൊയില്‍ ജുമാ മസ്ജിദിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം കാലടി ഖബര്‍സ്ഥാനില്‍ കബറടക്കി. വീട്ടില്‍ നടന്ന നമസ്‌കാരത്തിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.