മാനവത്വത്തിന്‍റെ മന്ദമാരുതൻ -സമദാനി

മലപ്പുറം: രാഷ്ട്രീയത്തിന്‍റെയും അധികാരത്തിന്‍റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്‍റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അബ്ദുസമദ് സമദാനി എം.പി. അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിന്‍റെ നയങ്ങളുടെയും പദ്ധതികളുടെയും പേരുകളിൽ പ്രകടമായതുപോലെ കാരുണ്യത്തെ അദ്ദേഹം തന്‍റെ ആദർശവും ഭരണക്രമത്തിന്‍റെ ഉള്ളടക്കവുമാക്കി.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ അവർക്കെല്ലാം ഏറെ ആശ്വാസം പകർന്ന കാരുണ്യസ്പർശമായി പരിണമിച്ചു. വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്‍റെ മന്ദമാരുതനായിരുന്നു അദ്ദേഹത്തിലെ ഭരണാധികാരി -അബ്ദുസമദ് സമദാനി എം.പി അനുസ്മരിച്ചു.

Tags:    
News Summary - Abdussamad samadani about Oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.