കോട്ടയം: സിസ്റ്റർ അഭയ െകാലക്കേസിൽ തെളിവുകൾ നശിപ്പിക്കാൻ ലോക്കൽ പൊലീസും. അഭയയുടെ ദുരൂഹ മരണത്തെക്കുറിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അഗസ്റ്റിൻ. കേസിെൻറ തുടക്കത്തിൽ പയസ് ടെൻത് കോൺവൻറിൽ എത്തിയ അഗസ്റ്റിൻ നിർണായക തെളിവുകൾ നശിപ്പിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മേലധികാരികളിൽ ചിലരുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നായിരുന്നു ആരോപണം.
സഭയുടെയും സഭാ നേതൃത്വത്തിെൻറയും ഇടപെടലും അന്ന് വിവാദമായിരുന്നു. ഒടുവിൽ മാനസികസമ്മർദം താങ്ങാനാവാതെ അഗസ്റ്റിൻ സ്വയം ജീവൻ അവസാനിപ്പിക്കുകയായിരുന്നു.
കേസന്വേഷണത്തിെൻറ വിവിധഘട്ടങ്ങളിൽ പലപ്പോഴും അഗസ്റ്റിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 2008 നവംബർ 28ന് ഇത്തിത്താനത്തെ വീടിനുസമീപം ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സി.ബി.ഐയുടെ മാനസിക പീഡനത്തെത്തുടർന്നാണ് അഗസ്റ്റിൻ ജീവനൊടുക്കിയത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
തുടർന്ന് ബന്ധുക്കൾ ഹൈേകാടതിയെ സമീപിച്ചു. ഹൈേകാടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ സി.ബി.ഐക്കെതിരെ പൊലീസ് കേസെടുത്തു. സി.ബി.ഐയുടെ മാനസിക പീഡനത്തത്തുടർന്നാണ് അഗസ്റ്റിെൻറ ആത്മഹത്യയെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.