കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികളുടെ ഫോട്ടോ തിരിച്ചറിയൽ നടപടികൾ പൂർത്തിയായി. അഭിമന്യുവിനെയും അർജുനെയും കുത്തിയവരെ തിരിച്ചറിെഞ്ഞന്നാണ് വിവരം. സംഭവത്തെയും പ്രതികളെയും കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതോടെ എത്രയുംവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞമാസം 22ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവി വഹിക്കുന്ന കണയന്നൂർ താലൂക്ക് തഹസിൽദാരുടെ ചുമതലയിലായിരുന്നു ഫോട്ടോ തിരിച്ചറിയൽ നടപടികൾ. പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോട്ടോ ഉൾപ്പെടുത്തിയായിരുന്നു നടപടി. പ്രതികളെക്കുറിച്ചും സംഭവത്തെക്കുറിച്ചും പൂർണവിവരം ലഭ്യമായതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിെൻറ നീക്കം.
കൊലപാതകശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർ ഉൾപ്പെടെ 30 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ 18 പേരാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ടുപങ്കുള്ള 16ൽ എട്ടുപേരും ഇതിലുണ്ട്. ശേഷിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കി. പലരും സംസ്ഥാനത്തിനകത്തു തന്നെ ഒളിവിൽ കഴിയുന്നതായാണ് വിവരം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
അതേസമയം, മറ്റു പ്രതികൾക്കൊപ്പം അഭിമന്യുവിെൻറ കൊലക്ക് ഉപയോഗിച്ച കത്തിയും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. പ്രതികൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.