ആൺ, പെൺ സ്കൂളുകൾ നിർത്തലാക്കൽ;ഉടൻ നടപ്പാക്കാൻ കോടതി ഉത്തരവല്ലല്ലോയെന്ന്​ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ ആൺ, പെൺ സ്കൂളുകൾ ഒന്നിച്ചുള്ള സ്കൂളുകളാക്കണമെന്ന ബാലാവകാശ കമീഷന്‍റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഹൈകോടതി ഉത്തരവൊന്നും അല്ലല്ലോയെന്ന് മന്ത്രി വി. ശിവൻകുട്ടി. കമീഷന്‍റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വർഷത്തിനിടെ സർക്കാർ 18 സ്കൂളുകളുടെ ആൺ, പെൺ വ്യത്യാസം ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ നടപ്പാക്കിവരുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ കുറയുന്ന അൺ എയ്ഡഡ് സ്കൂളുകളെ സഹായിക്കാനാണോ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം വൈകിപ്പിക്കാൻ ചില ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നല്ലൊരു ശതമാനം സി.ബി.എസ്.ഇ കുട്ടികൾ സംസ്ഥാന സിലബസിലുള്ള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാറുണ്ട്. അതിനനുസൃതമായി അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികളിൽ കുറവും അനുഭവപ്പെടുന്നു. അത്തരം കേന്ദ്രങ്ങളെ സഹായിക്കാനാണോ സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നാണ് സംശയം.

പ്ലസ് വൺ പ്രവേശന നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ചിട്ടും പ്ലസ് വൺ അപേക്ഷ സമർപ്പണം വൈകിയത് സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് വേണ്ടിയായിരുന്നു. സി.ബി.എസ്.ഇയുടെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാടാണുണ്ടായത്. സി.ബി.എസ്.ഇയിൽ യോഗ്യത നേടിയ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് സർക്കാർ നയം. കോടതിനിർദേശം പൂർണമായും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  

Tags:    
News Summary - Abolition of boys and girls schools; the minister said that the court order should not be implemented immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.