കാസർകോട്: പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയശേഷം ഉപേക്ഷിച്ച കേസില്‍ കാസര്‍കോട് എസ്.എം.എസ് (സ്പെഷല്‍ മൊബൈല്‍ സ്‌ക്വാഡ്) ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായക് അന്വേഷണം ഊര്‍ജിതമാക്കി.
കുമ്പള നായ്ക്കാപ്പ് സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുമ്പള കോട്ടക്കാര്‍ കുറ്റിയാളത്തെ ഗുരുരാജ്, ഭര്‍തൃപിതാവ് നാരായണപാട്ടാളി എന്നിവര്‍ക്കെതിരെ കുമ്പള പൊലീസാണ് കേസെടുത്തത്.
തുടരന്വേഷണത്തിനായി സ്പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയായിരുന്നു. ഉയര്‍ന്ന ജാതിയില്‍പെട്ട ഗുരുരാജ് വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ നായ്ക്കാപ്പ് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നു.
യുവതി ഗര്‍ഭിണിയായതോടെ ഗുരുരാജിെൻറ വീട്ടുകാര്‍ പിണക്കം അവസാനിപ്പിച്ച് അനുനയത്തിെൻറ വഴിയിലെത്തി. ഗുരുരാജില്‍ സമ്മര്‍ദം ചെലുത്തി യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയായിരുന്നു. സമ്മർദം തുടര്‍ന്നതോടെ ഗര്‍ഭഛിദ്രത്തിന് യുവതി നിര്‍ബന്ധിതയായി. പിന്നീട് ഗുരുരാജ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെയാണ് പരാതി പൊലീസിലെത്തിയത്. കേസില്‍ ഗുരുരാജിനും അച്ഛന്‍ നാരായണപാട്ടാളിക്കും പുറമെ കൂടുതല്‍പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. നാരായണപാട്ടാളിക്കൊപ്പം മൂന്ന് സ്ത്രീകള്‍ കൂടി വന്നിരുന്നതായി യുവതി ഡിവൈ.എസ്.പിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
വിശദ അന്വേഷണത്തിനുശേഷം ഇവരെ പ്രതികളാക്കുന്ന കാര്യം പരിഗണിക്കും. അന്വേഷണം ശക്തമാക്കിയതോടെ ഗുരുരാജും നാരായണപാട്ടാളിയും ഒളിവില്‍ പോയി. കഴിഞ്ഞദിവസം എസ്.എം.എസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗുരുരാജിെൻറ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് രണ്ടുപേരും മുങ്ങിയതായി വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.