കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോഴിക്കോട് ചേവായൂരിൽ നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. രണ്ടാം പ്രതിയായ പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറാണ് (38) പിടിയിലായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. സേലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
2021 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിനുശേഷം ഭക്ഷണം പാഴ്‌സല്‍ വാങ്ങി നല്‍കി യുവതിയെ ഇന്ത്യേഷ് കുമാർ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഇറക്കിവിട്ടിരുന്നു. മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി വാരണാസിയില്‍ സന്യാസി വേഷത്തില്‍ ആയിരുന്നെന്നാണ് പ്രതി മൊഴി നല്‍കിയത്. നേരത്തെ 2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.