തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭയിലെ ഒരാൾക്ക് മാത്രം പ്രത്യേക ഇളവ് വേെണ്ടന്നത് പാർട്ടിയുടെ പൊതുതീരുമാനമാണെന്നും അതിെൻറ ഭാഗമായാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ആളുകൾ വരെട്ട എന്ന സമീപനമാണ് എടുത്തത്. നേരേത്ത പ്രവർത്തിച്ചവർ ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ഇവരിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇളവ് നൽകിയാൽ ഒേട്ടറെപ്പേർക്ക് നൽകേണ്ടിവരും. മികച്ച പ്രവർത്തനം നടത്തിയ ഏറെേപ്പരുണ്ട്.
സ്ഥാനാർഥിനിർണയത്തിൽ സ്വീകരിച്ച നിലപാടും ഒേട്ടറെ അഭിപ്രായങ്ങൾക്കിടയാക്കിയിട്ടുണ്ട്. നാടും രാജ്യവും ശ്രദ്ധിക്കുന്ന വിധത്തിൽ പ്രവർത്തിച്ച പലരെയും അന്ന് ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകൾക്ക് അവസരം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞു. ബഹുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന കാര്യമായതിനാൽ സ്ഥാനാർഥിനിർണയത്തിൽ സ്വീകരിച്ച നിലപാടായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. ബഹുജനങ്ങൾ ആ നിലപാട് സ്വീകരിച്ചു. സദുദ്ദേശ്യമാണെന്ന് ജനങ്ങൾക്കാകെ ബോധ്യപ്പെട്ടു. മന്ത്രിമാരുടെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്. കോവിഡ് വ്യാപന കാലത്ത് മന്ത്രിസഭയിൽ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല. എല്ലാ പ്രവർത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. അതിൽ ഒരു കുറവും ഉണ്ടാകില്ല. സി.പി.എം ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ശൈലജയെ ഒഴിവാക്കിയതിനെ വിമർശിച്ചു എന്ന വാർത്തകളിൽ വസ്തുതയില്ല.
പുതിയ ടീം വരെട്ട എന്നത് ഏതെങ്കിലും ഒരാളുടെ നിർദേശമല്ല. കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് പാർട്ടി രീതി. മാധ്യമങ്ങളിൽ പലരും എല്ലാ തീരുമാനവും തനിക്ക് ചാർത്തിത്തരുന്നുണ്ടല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. മറ്റൊരു കണ്ണിലൂടെ കാണുന്നില്ലെങ്കിൽ വലിയ രൂപത്തിൽ സ്വാഗതം ചെയ്യുന്ന തീരുമാനമാണ് ഇപ്പോഴത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജയെ ഒഴിവാക്കിയ നടപടി ശരിയായില്ല എന്ന സിനിമ, സാംസ്കാരിക പ്രവർത്തകരുടെ വിമർശനം സർക്കാറിെൻറ പ്രവർത്തനങ്ങളോട് മതിപ്പ് പ്രകടിപ്പിച്ച് രേഖപ്പെടുത്തിയതാണ്. അതിനെ മാനിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പുതിയ സർക്കാറിെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ സാന്നിധ്യം വേണ്ടതില്ലെന്ന തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം ബഹിഷ്കരിച്ചത് എന്തുകൊണ്ടാണെന്ന് അവർ തന്നെ തീരുമാനിക്കേണ്ടതാണ്. ഒരു സർക്കാർ പ്രവർത്തനം തുടങ്ങുേമ്പാൾ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്.
ആ മാന്യത പലപ്പോഴും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടിെല്ലന്നത് മറ്റൊരു കാര്യം. എങ്കിലും പുതിയ തുടക്കമാകുേമ്പാൾ അവർ കൂടി ഉണ്ടാകേണ്ടതായിരുന്നു. അവർ ഇല്ലാത്തത് ശരിയായ രീതിയല്ല. പ്രതിപക്ഷത്തെ ചുരുക്കം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അത്രയും പേർക്ക് പെങ്കടുക്കാമായിരുന്നു. പുതിയ സാഹചര്യം പരിഗണിച്ച് ഒന്നോ രണ്ടോ ആളുകൾക്ക് പെങ്കടുക്കാമായിരുന്നു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ട എന്ന തീരുമാനം ഒൗചിത്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.