മരട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ നല്കിയ കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നുകാട്ടി പരാതിക്കാരിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്കി. ഐ.എന്‍.ടി.യു.സി നേതാവും കുമ്പളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ശ്രീജിത് പാറക്കാടനെതിരെയാണ് വീട്ടമ്മ പനങ്ങാട് പൊലീസിൽ പരാതി നൽകിയത്.
അപകീര്‍ത്തിപ്പെടുത്തല്‍, പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. അസി. പൊലീസ് കമീഷണര്‍ക്കാണ് അന്വേഷണച്ചുമതല. ജൂലൈ 13ന് പരാതി കൊടുത്തെങ്കിലും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിക്കാനോ നടപടികളെടുക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു.
കുമ്പളത്ത് തന്നെയുള്ള മറ്റൊരു കോണ്‍ഗ്രസ് നേതാവുമായി വീട്ടമ്മക്ക് ബന്ധമുണ്ടെന്ന് ശ്രീജിത് വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, വീട്ടമ്മ പണത്തിനുവേണ്ടി തനിക്കെതിരെ കള്ളപരാതി നല്‍കിയതാണെന്നാണ് ശ്രീജിത്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.