സംഘ്​പരിവാർ അനുകൂലികളെ കൂട്ടത്തോടെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാൻ എ.ബി.വി.പി

തിരുവനന്തപുരം: സംഘ്​പരിവാറിനെതിരായ പ്രതിഷേധങ്ങൾക്ക്​ തടയിടാൻ​ സംഘ്​ അനുകൂലികളായ കൂടുതൽ വിദ്യാർഥികളെ കേന്ദ്രസർവകലാശാലകളിൽ എത്തിക്കാനുള്ള നീക്കവുമായി എ.ബി.വി.പി. ഇതിനായി മേയ്​ മുതൽ ഓൺലൈൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്​.

കേന്ദ്രസർക്കാറിന്‍റെയും സംഘ്​പരിവാറിന്‍റെയും തെറ്റായ നയങ്ങൾക്കെതിരെ കേന്ദ്ര സർവകലാശാലകളിൽനിന്ന്​ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്​ പുതിയ തന്ത്രം. കുട്ടികളെ ഇതിനായി പരിശീലിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈന്ദവ അനുകൂല സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ എ.ബി.വി.പി കത്തയച്ചു.

മതസാമുദായിക സംഘടനകളുടെ ബോധപൂർവവും ആസൂത്രിതവുമായ നീക്കത്തിലൂടെ കുറച്ചുവർഷങ്ങളായി ദേശവിരുദ്ധ നിലപാടുകളുള്ള വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറക്കാൻ ശ്രമം നടത്തുകയാണെന്ന് ​ എ.ബി.വി.പി സംസ്ഥാന സമിതി ആരോപിക്കുന്നു. പൗരത്വ ഭേദഗതിബിൽ വിരുദ്ധ പ്രക്ഷോഭ മുൻനിരയിൽ നിന്നത് കേരളത്തിൽനിന്നുള്ള വിദ്യാർഥികളായിരുന്നു. കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ ദേശീയ ബോധമുള്ള കൂടുതൽ വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിൽ എത്തിക്കാനാണ്​ സംഘടന തീരുമാനമെന്നും കത്തിൽ പറയുന്നു.

രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലേക്കും ഡൽഹി യൂനിവേഴ്സിറ്റി, ജെ.എൻ.യു, ജാമിഅ മില്ലിയ തുടങ്ങിയ സർവകലാശാലകളിലേക്കും ബിരുദ കോഴ്സ്​ പ്രവേശനത്തിന്​ ഈ വർഷം മുതൽ കേന്ദ്ര സർക്കാർ ഏകജാലക സംവിധാനം നടപ്പാക്കുകയാണ്​. 13 ഭാഷകളിലായി രാജ്യത്തെ 154 കേന്ദ്രങ്ങളിലാണ് പരീക്ഷ.

Tags:    
News Summary - ABVP to bring Sangh Parivar supporters to central universities en masse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.