ആലുവ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് തദ്ദേശ സ്വയ ംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുമ്പോഴുള്ള പരിസ്‌ഥിതി ആഘതം പഠിക്കണം. ചിലവ്, സംസ്കരണം, എന്നിവ ഗൗരവമേറിയ വിഷയങ്ങളാണ്.ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിൻറെ അടിസ്‌ഥാനത്തിൽ നഗരസഭ തുടർ നടപടി തിരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ റിവ്യൂ ഹർജി നൽകുമോയെന്നറിയില്ല,സുപ്രീം കോടതി വിധി പറഞ്ഞ കേസായതിനാൽ വിധി നടപ്പാക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.