തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽവന്നശേഷം സംസ്ഥാനത്തെ 17 പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടംകുറഞ്ഞതായി മന്ത്രി എ.സി. മൊയ്തീൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടിപറയുകയായിരുന്നു അേദ്ദഹം. നഷ്ടം 133 കോടിയിൽനിന്ന് 71 കോടിയായി കുറച്ചു. മാവൂർ ഗ്വാളിയോർ റയോൺസിെൻറ ഭൂമിയിൽ പുതിയ പദ്ധതിക്കായി കിൻഫ്ര പ്രപ്പോസൽ തയാറാക്കി ബിർല ഗ്രൂപ്പുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണം. 12 വർഷമായി നഷ്ടത്തിലായിരുന്ന ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ലാഭത്തിലെത്തി. വൈദ്യുതിക്ക് ഒാപൺ ആക്സസ് കിട്ടിയാൽ സ്ഥാപനം കൂടുതൽ ലാഭകരമാകും. ഇതിന് വൈദ്യുതിവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. വ്യവസായ സംരംഭങ്ങൾക്ക് ഏകജാലക ക്ലിയറൻസ് നൽകുന്നതിന് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളെ കൈയൊഴിയുന്ന കേന്ദ്രസർക്കാർ നയം സംസ്ഥാനത്തെ ഒേട്ടറെ സ്ഥാപനങ്ങെള പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവ ഏറ്റെടുക്കാൻ പറ്റിയ സാമ്പത്തികസ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത്. കോഴിക്കോട് ചെറുവണ്ണൂരിൽ കേന്ദ്ര, സംസ്ഥാന സംയുക്തസംരംഭമായ സ്റ്റീൽ േകാംപ്ലക്സിൽനിന്ന് സെയിൽ പിന്മാറുകയാണ്. ഇതുകാരണം ഉൽപാദനം നടക്കുന്നില്ല. ടെൽക്കിൽ ഇപ്പോൾ എൻ.ടി.പി.സി പണം മുടക്കുന്നില്ല. ടെൽക്കിനെ സംസ്ഥാന സർക്കാർ സഹായിക്കും. വർഷങ്ങൾക്ക് ശേഷം ഇത്തവണ ടെൽക് ലാഭത്തിലായി. പാലക്കാട് ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു.
കാസർകോട് ഭെൽ പൊതുമേഖല സ്ഥാപനമായി തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാറിെൻറ ഒാഹരി വിറ്റഴിക്കൽ നയം ലാഭകരമായ വ്യവസായങ്ങളെ അപകടത്തിലാക്കുകയാണ്. മലബാർ സിമൻറ്സിെൻറ ഉൽപാദനം പ്രതിദിനം 2000 ടണ്ണിൽ നിന്ന് 4000 ആക്കി ഉയർത്തും. വിപണിയിൽ ഇടപെടാൻ ഇത് സഹായിക്കും. മലബാർ സിമൻറ്സിൽ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കളും നിർമാണമേഖലക്ക് ആവശ്യമായ വസ്തുക്കളും ലഭ്യമാക്കാൻ 160 കോടിയുടെ പദ്ധതി ആരംഭിക്കും.
കെ.എം.എം.എല്ലിെൻറ ഉൽപാദനശേഷി 4000 ടണ്ണിൽനിന്ന് 6000 ടൺ ആയി ഉയർത്തും. 450 കോടി രൂപയുടെ പദ്ധതി ഇതിനായി നടപ്പാക്കും. നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണത്തിന് 64 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിവരികയാണ്. എൽ.പി.ജിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് എൽ.എൻ.ജിയിലേക്ക് മാറ്റാൻ ആറേകാൽ കോടിയുടെ പദ്ധതി നടപ്പാക്കും. ടൈറ്റാനിയം ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം മുൻനിർത്തി ടൈറ്റാനിയം കോംപ്ലക്സ് തുറക്കും.
അടുത്തവർഷം 17500 സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ തുടങ്ങും. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വ്യവസായവകുപ്പ് പദ്ധതികൾ തയാറാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിെൻറ ഭാഗമായി ഇൻറർവാഴ്സിറ്റി ലിേങ്കജ് പദ്ധതി നടപ്പാക്കും. അടുത്തവർഷം 11 കരകൗശല ക്ലസ്റ്ററുകൾ ആരംഭിക്കും. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കൺസൽട്ടൻസിയെ നിയമിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.