മമ്പാട്: ടിപ്പറിടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കാളികാവ് പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കുരിക്കൾ സിനാൻ-റിസ്വാന ദമ്പതികളുടെ മകൻ ഐദിനാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയുടെ മാതാവിെൻറ വീടിന് മുന്നിലായിരുന്നു അപകടം.പ്രദേശത്ത് റോഡിെൻറ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു.ഇവിടേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. ചെറിയ പോക്കറ്റ് റോഡിലേക്ക് മെയിന്‍ റോഡില്‍ നിന്നു മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്രങ്ങള്‍ ഐദിെൻറ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
റോഡിനോട് ചേര്‍ന്ന് തന്നെയാണ് ഐദിെൻറ മാതാവിെൻറ വീട്. ലോറി റിവേഴ്സിലായിരുന്നതിനാല്‍ ഡ്രൈവര്‍ കുട്ടിയെ കണ്ടിരുന്നില്ല. കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിയെത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പിതാവ് സൗത്ത് ആഫ്രിക്കയിലാണ്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പോയത്. ഐദിെൻറ മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് േശഷം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.