വടകര: കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ സജ്ജമാക്കിയത് കൃത്യമായ കർമപദ്ധതികളുമായി. അന്വേഷണത്തിന്റെ ഭാഗമായി വാഹനാപകട കേസുകളിൽ നടത്തുന്ന സാധാരണ നടപടികൾക്ക് പുറമേയാണ് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി, യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ വാഹനം പിടികൂടിയത്. ദേശീയപാതയിലെ 35 കാമറകളിൽനിന്ന് മാത്രം 4000 വാഹനങ്ങൾ പരിശോധിച്ചു. മൊത്തം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും അന്വേഷണസംഘം ഇതിനായി പരിശോധിച്ചിട്ടുണ്ട്.
കൊയിലാണ്ടി
മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽനിന്ന് 2000 വാഹനങ്ങൾ പരിശോധിച്ച് 87 വെള്ള മാരുതി സ്വിഫ്റ്റ് കാറുകൾ കണ്ടെത്തി പരിശോധന നടത്തി
കുഞ്ഞിപ്പള്ളി
കുഞ്ഞിപ്പള്ളിയിൽ സ്ഥാപിച്ച ജി.എസ്.ടി വകുപ്പിന്റെ കാമറയിൽനിന്ന് 9300 വാഹനങ്ങൾ പരിശോധിച്ച് 26 വെള്ള സ്വിഫ്റ്റ് കാറുകൾ കണ്ടെത്തിയശേഷം മുഴുവൻ കാറുകളും നേരിട്ട് പരിശോധിച്ചു
വടകര
സംഭവസ്ഥലത്തെ മൊബൈൽ ടവർ വഴിയുള്ള 50,000 ത്തോളം മൊബൈൽ നമ്പറുകൾ പരിശോധിച്ചു.
തലശ്ശേരി
തലശ്ശേരി, വടകര ആർ.ടി ഓഫിസുകളിൽനിന്ന് വെള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ (11ാം ജനറേഷൻ) പരിശോധിച്ച് വിവരം ശേഖരിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വെള്ള മാരുതി സ്വിഫ്റ്റ് കാറുകളുടെ ആകെ വിവരങ്ങൾ ശേഖരിച്ചതിൽ 15,893 വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചു
കോഴിക്കോട്, കണ്ണൂർ, വടകര
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 240 വർക്ഷോപ്പുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 46 സ്പെയർ പാർട്സ് കടകളിലെ പാർട്സുകൾ വിൽപന നടത്തിയത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മാരുതി അംഗീകൃത സെന്ററുകളായ പോപ്പുലർ, ഇൻഡസ്, എ.എം. മോട്ടോഴ്‌സ് എന്നിവിടങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചു.
പൊലീസിന്റെ കാമറയിൽനിന്ന് 9300 വാഹനങ്ങൾ പരിശോധിച്ച് 26 വെള്ള മാരുതി സ്വിഫ്റ്റ് കാറുകൾ കണ്ടെത്തിയതിൽ മുഴുവൻ കാറുകളും നേരിട്ട് പരിശോധന നടത്തി. സി.സി.ടി.വി പരിശോധിച്ചതിൽ കാർ കൈനാട്ടി ജങ്ഷൻ കടന്നുപോയിട്ടില്ലെന്ന് കണ്ടെത്തി. വടകര മുട്ടുങ്ങൽ, താഴെ അങ്ങാടി, മീത്തലെ അങ്ങാടി, അഴിത്തല, സാൻഡ് ബാങ്ക്‌സ്, ഒസായിക്കുന്ന്, വള്ളിക്കാട്, ഒഞ്ചിയം, കണ്ണൂക്കര, നാദാപുരം റോഡ് തുടങ്ങിയ ഭാഗങ്ങളിൽ അന്വേഷണം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.