Representational image

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് സമീപം കൂരിക്കാട് വെച്ചായിരുന്നു സംഭവം. ട്രെയിനിന്‍റെ ചില്ലിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

Tags:    
News Summary - Accused arrested in stone pelting at vande bharat express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.