സന്ദീപി‍ൻെറ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നെന്ന് പ്രതികൾ

തിരുവല്ല: പെരിങ്ങര സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറി‍െൻറ കൊലപാതകം രാഷ്​ട്രീയ പ്രേരിതമല്ലെന്ന് പ്രതികൾ. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്​ട്രേറ്റ് കോടതിയിൽ ഹാജരാക്കവെ ഒന്നാം പ്രതി ജിഷ്ണു ഉൾ​െപ്പടെയുള്ളവരാണ്​ മാധ്യമങ്ങളോട്​ ഇങ്ങനെ പ്രതികരിച്ചത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും തങ്ങൾക്കാർക്കും രാഷ്​ട്രീയ ബന്ധം ഇല്ലെന്നും ഇവർ അവകാശപ്പെട്ടു.

തിങ്കളാഴ്​ച തിരുവല്ല കോടതിയിൽ ഹാജരാക്കിയ ചാത്തങ്കരി സ്വദേശി ജിഷ്ണു, വേങ്ങൽ സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, ആലംതുരുത്തി സ്വദേശി വിഷ്ണു കുമാർ, കാസർകോട്​ സ്വദേശി മൻസൂർ എന്നീ പ്രതികളെ 13വരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു. പ്രതികൾക്കായി അഭിഭാഷകർ ആരും ഹാജരായില്ല. പൊലീസ് അഞ്ചു​ ദിവസത്തെ കസ്​റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി 13വരെ അനുവദിക്കുകയായിരുന്നു.

രാഷ്​ട്രീയ കോളിളക്കം സൃഷ്​ടിച്ച കേസാണിതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും ആക്രമിച്ചത് കൊല്ലാനായിരുന്നില്ലെന്നും ജിഷ്ണു കോടതിയിൽ ബോധിപ്പിച്ചു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് രണ്ടാം പ്രതി നന്ദുവും പറഞ്ഞു.

പുളിക്കീഴ് പൊലീസ് സ്​റ്റേഷനിൽ എത്തിച്ച പ്രതികളെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തി‍െൻറ നേതൃത്വത്തിൽ ചോദ്യം ചെയ്​തു തുടങ്ങി. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികളെ കൃത്യം നടന്ന ചാത്തങ്കരിയിലും ഒളിവിൽ കഴിഞ്ഞ കരുവാറ്റയിലെ വീട്ടിലും കുറ്റപ്പുഴയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ചാം പ്രതിയായ അഭി എന്ന വിഷ്​ണുവിേൻറതായി പുറത്തായ ഫോൺ സംഭാഷണം ശാസ്ത്രീയ പരിശോധന നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനായി പ്രതിയുടെ റെക്കോഡ് ചെയ്ത ശബ്​ദവും പരിശോധിക്കും.

തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലായിരിക്കും പരിശോധന. ശബ്​ദം അഭിയുടേതെന്ന്​ ഉറപ്പായാൽ കോടതിയിൽ ഇത് തെളിവായി സമർപ്പിക്കാൻ കഴിയും. ശബ്​ദരേഖയിൽ പരാമർശിക്കപ്പെടുന്ന ചങ്ങനാശ്ശേരി സ്വദേശി മിഥുനും കേസിൽ പ്രതിയായേക്കും.

Tags:    
News Summary - accused comment on Sandeep Kumar Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.