പീഡനക്കേസിൽ പ്രതി​ചേർത്തു; അഭിഭാഷകർ ഹൈകോടതി ബഹിഷ്കരിച്ചു

കൊച്ചി: അഭിഭാഷകർ ഹൈകോടതി ബഹിഷ്കരിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ പീഡനക്കേസിൽ അഭിഭാഷകരെ കൂടി പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ ഹൈകോടതി നടപടികൾ സ്തംഭിച്ചു. അഡ്വക്കേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്ന പരാതി അഭിഭാഷകരുടെ ഓഫീസിൽ വെച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ച അഭിഭാഷകരെ കേസിൽ പ്രതി ചേർത്തു. അഡ്വ. അലക്‌സ്, അഡ്വ. സുധീർ, അഡ്വ. ജോസ് എന്നിവരെയാണ് പ്രതി ചേർത്ത്. അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധിച്ചാണ് സംഘടന ഹൈകോടതി നടപടികൾ ബഹിഷ്കരിച്ചത്. 

Tags:    
News Summary - Accused in molestation case; The lawyers boycotted the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.