മൂന്നാര്‍: മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍നിന്ന് തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം. പി.എസ്. റിയാസ്, പി.വി. അലിയാര്‍, അബ്ദുസ്സമദ് എന്നിവർക്കെതിരെയാണ് നടപടി. റിയാസ്, അലിയാര്‍ എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുസ്സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ല പൊലീസ് മേധാവി മാറ്റിയത്.
മേയ് 15നാണ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍നിന്ന് രഹസ്യവിവരങ്ങള്‍ തീവ്രവാദസംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഉയർന്നത്. സംഭവം അന്വേഷിക്കാന്‍ ജില്ല പൊലീസ് മേധാവി മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് മൂന്നു പേരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.