ചെറുതോണി: ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) കൊല്ലപ്പെട്ട സംഭവത്തിൽ മകളുടെ ഭർത്താവ് പണിക്കൻകുടി കുന്നുംപുറത്ത് സുധീഷാണ് (33) അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ ഭാസ്കരൻ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുധീഷും ഭാര്യയും തമ്മിൽ വഴക്കിടുന്നതിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു ഭാസ്കരനും ഭാര്യയും. മദ്യലഹരിയിലായിരുന്ന സുധീഷ് ഇതിനിടെ കോടാലികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജമ്മ തൽക്ഷണം മരിച്ചു. പരിക്കേറ്റ ഭാസ്കരൻ അപകടനില തരണം ചെയ്തിട്ടില്ല. കൃത്യത്തിന് ശേഷം വാഹനവുമായി കടന്ന സുധീഷിനെ ഞായറാഴ്ച പുലർച്ച പണിക്കൻകുടിയിലെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.