കോഴിക്കോട്​ യുവതിയെ ആസിഡ് ഒഴിച്ച്​ കുത്തിപ്പരിക്കേൽപിച്ചു

മുക്കം: റോഡിൽവെച്ച്​ യുവതിയെ ആസിഡ് ഒഴിച്ച്​ കുത്തിപ്പരിക്കേൽപിച്ചു. മുക്കം കുമാരനല്ലൂർ പെരിങ്ങം പുറത്ത് ബാലകൃഷ്ണ​​​​െൻറ മകൾ സ്വപ്നയെ (31) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. മുൻ ഭർത്താവ് സുഭാഷാണ്​ ആക്രമണം നടത്തിയത്.

മുക്കം ഗോതമ്പ് റോഡിലെ ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വൈകീട്ട്​ അഞ്ചരയോടെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയിൽ ആനയാക്കുന്ന് അയനാത്ത് അമ്പല പരിസരത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന സുഭാഷ് ആക്രമിക്കുകയായിരുന്നു. പിറകിലൂടെ എത്തി സ്വപ്​നയു​ടെ തലയിലേക്ക്​ ആസിഡ്​ ഒഴിക്കുകയും തുടർന്ന്​ കഴുത്തിലും ഇരു ചെവികൾക്ക്​ പിന്നിലും കാലിലും കുത്തുകയുമായിരുന്നു.

യുവതിയുടെ കരച്ചിൽ ​േകട്ട്​ നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ്​ രക്ഷപ്പെട്ടു. സ്വപ്നയുടെ വിവാഹമോചന കേസി​​​​െൻറ വിധി ആറുമാസം മുമ്പാണ് തീർപ്പാക്കിയത്. സുഭാഷ് ഒരാഴ്ച മുമ്പാണ് ഖത്തറിൽനിന്ന് നാട്ടിലെത്തിയത്​. നൃത്താധ്യാപികകൂടിയാണ്​​​. മുക്കം പൊലീ​സ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Acid attack against Woman - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.