കാക്കനാട്: ഇൻഫോ പാർക്കിന് സമീപത്തെ ലോഡ്ജിൽ മയക്കുമരുന്ന് നൽകി 27 വയസ്സുകാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണച്ചുമതല തൃക്കാക്കര എ.സി.പിക്ക്. കൂടുതൽ പ്രതികൾ ഒളിവിൽപോയതും വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയതും കണക്കിലെടുത്താണ് അന്വേഷണ സംഘം വിപുലീകരിക്കാൻ തീരുമാനിച്ചത്.
ലോഡ്്ജ് ഉടമയായ യുവതി ഉൾെപ്പടെ മൂന്ന് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി. അതേസമയം ഇവരെ അറസ്റ്റ് ചെയ്തെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് അറിയിച്ചു.
ഫോട്ടോഷൂട്ടിനായി എത്തിയ മലപ്പുറം സ്വദേശിനിയെയാണ് അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തത്. മോഡലിെൻറ മുന്‍ പരിചയക്കാരനായ സലീംകുമാറാണ് കാക്കനാട് ഇടച്ചിറയിലെ ലോഡ്ജില്‍ താമസിക്കാൻ സൗകര്യം നൽകിയത്. പിന്നീട് പാനീയങ്ങളിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ഫോണും പ്രതികൾ കൈക്കലാക്കിയതായാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. പ്രതികൾക്ക് ഒത്താശ ചെയ്തു എന്നതാണ് ലോഡ്ജ് ഉടമയായ ക്രിസ്റ്റീനക്കെതിരായ കുറ്റം. സലീം കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ കൈവശം െവച്ചിരുന്ന ഫോൺ കൈക്കലാക്കിയ യുവതി ബന്ധുക്കളെയും പൊലീസിനെയും പീഡനവിവരം അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതിന് പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.